Support

വാഹനം സജ്ജമാക്കുന്നത്, പരിധികൾ നൽകുന്നത്, വീതിക്കൽ എങ്ങനെ കണക്കാക്കുന്നു — ഇതേക്കുറിച്ചു സംശയമുണ്ടോ? ഞങ്ങൾക്കു സന്ദേശം അയയ്ക്കൂ, സഹായിക്കാം.

FAQ

എന്റെ നിയമപരമായ ആക്‌സിൽ പരിധികൾ ആപ്പിന് അറിയാമോ?

ഇല്ല, ഇനി ഒരിക്കലും അറിയുകയുമില്ല. ആക്‌സിൽ പരിധികൾ വരുന്നത് വാഹനത്തിന്റെ പ്ലേറ്റിൽ നിന്നും നിങ്ങൾ വാഹനമോടിക്കുന്ന സ്ഥലത്തെ റോഡ് നിയമങ്ങളിൽ നിന്നുമാണ്; അവ രാജ്യംതോറും വ്യത്യാസപ്പെടും. അവ നിങ്ങൾ നൽകുന്നു, ലോഡ് അതിനുള്ളിൽ ഒതുങ്ങുന്നുണ്ടോ എന്ന് ആപ്പ് പറയുന്നു.

വെയ്ബ്രിഡ്ജിനു പകരം ഇത് ഉപയോഗിക്കാമോ?

ഇല്ല. നിങ്ങൾ നൽകുന്ന സംഖ്യകളിൽനിന്ന് കണക്കാക്കുന്ന ഒരു ആസൂത്രണ ഉപകരണമാണിത്. യഥാർഥ ആക്‌സിൽ ഭാരം ഓരോ സാധനത്തിന്റെയും ശരിയായ ഭാരം, ലോഡ് എങ്ങനെ ഉറയ്ക്കുന്നു, റോഡിന്റെ അവസ്ഥ, സസ്പെൻഷന്റെ നില എന്നിവയെയും ആശ്രയിക്കുന്നു. ആലോചിച്ചു ലോഡ് ചെയ്യാനും വെയ്ബ്രിഡ്ജിലേക്കു പോകേണ്ടത് എപ്പോഴെന്ന് അറിയാനും ഇത് ഉപയോഗിക്കുക — അവിടെനിന്നു കിട്ടുന്ന സാക്ഷ്യപത്രത്തിനു പകരമായി ഒരിക്കലുമല്ല.

ആക്‌സിലുകൾക്കിടയിലെ വീതിക്കൽ എങ്ങനെ നിർണയിക്കുന്നു?

ആഘൂർണ സന്തുലനത്തിലൂടെ. മുൻ ആക്‌സിലിനു നേരെ മുകളിലുള്ള സാധനം പൂർണമായും മുൻ ആക്‌സിൽ വഹിക്കുന്നു, പിൻ ആക്‌സിലിനു മുകളിലാണെങ്കിൽ പൂർണമായും പിൻ ആക്‌സിൽ, ഇടയിൽ എവിടെയായാലും ദൂരത്തിന്റെ അനുപാതത്തിൽ വീതിക്കപ്പെടുന്നു — സീസോ ഏതു വശത്തേക്കു ചായുമെന്നു തീരുമാനിക്കുന്ന അതേ ഉത്തോലക കണക്ക്.

നെറ്റ്‌വർക്ക് കണക്ഷനില്ലാതെ ഇത് പ്രവർത്തിക്കുമോ?

അതെ. ആപ്പ് പൂർണമായും ഓഫ്‌ലൈനിൽ പ്രവർത്തിക്കുന്നു. അക്കൗണ്ടില്ല, ട്രാക്കിങ്ങില്ല, നെറ്റ്‌വർക്ക് ബന്ധവുമില്ല.